വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷാ ചരണത്തിന് ആലപ്പുഴ രൂപതയിൽ തുടക്കമായി.

Published Date:

10/02/2021: ആഗോള കത്തോലിക്കാ സഭവ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷമായി പ്രക്യപിച്ചതിൻ്റെ വെളിച്ചത്തിൽ അലപ്പുഴ രൂപത തലഉൽഘടനം 10/02/2021 4 p.m. -ന് പുന്നപ്ര സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ വച്ചു അഭിവന്ദ്യ ജയിംസ് ആനപറമ്പിലിൻെറ നേത തത്തിലുള്ള പൊന്തിഫികൽ ദിവ്യബലിയോടുകൂടി തുടക്കം കുറിച്ചു. ഈ ഒരു വർഷക്കാലം പ്രസ്തുത ദേവാലയം വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമധേയത്തിലുള്ള പ്രത്യേക തീർഥാടന കേന്ദ്രമായി ഉയർത്തിക്കൊണ്ടുള്ളരൂപത അധ്യക്ഷൻ്റെ ഡിക്രി രൂപത ചാൻസിലർ ഫാദർ സോണി സേവ്യർ പനയ്കൽ വായിച്ചു. ജുഡീഷ്യൽ വികാർ ഫാ. യേശുദാസ് കട്ടുങ്കൽതയിൽ, ആരാധന കമ്മീഷൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് കൊടിയനാട്, ഫൊറോന വികാരി ഫാ. ജോർജ് കിഴക്കേവീട്ടിൽ, ഇടവകയിൽ സേവനം ചെയ്തിട്ടുള്ള വൈദീകർ തുടങ്ങിയവർ സഹകാർമികരായിരുന്നു. കോവിടുപ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു ചടങ്ങുകൾ നടത്തപ്പെട്ടു.