1) ചെല്ലാനം തീരസംരക്ഷണം: ഉദ്യോഗ സംഘം ചെല്ലാനം സന്ദർശിച്ചു

Published Date: 09/09/2020

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണത്തിനായി കെ ആർ എൽ സി സി സർക്കാരിനു സമർപ്പിച്ച ജനകീയരേഖയുടെ തുടർ നടപടിക്കായി ജലവിഭവ വകുപ്പിൻറെ ഉദ്യോഗസ്ഥ സംഘം ചെല്ലാനം തീരപ്രദേശങ്ങളിൽ പ്രാഥമിക പഠനം നടത്തി. ഇതിൻ്റെ ഭാഗമായി കെആർ എൽ സി സി ഭാരവാഹികളും ജനപ്രതിനിധികളുമായും ചർച്ച നടത്തി. കെ ജെ മാക്സി എംഎൽഎ, കെ ആർ എൽ സി സി വൈസ് പ്രസിഡണ്ട് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ ഫ്രാൻസിസ് സേവ്യർ, ജോസഫ് ജുഡ്, പി ആർ കുഞ്ഞച്ചൻ, ടി എ ഡാൽഫിൻ, ഫാ അലക്സ് കൊച്ചിക്കാരൻവീട്ടിൽ, ഫാ ജോൺ കണ്ടത്തിപറമ്പിൽ, ജില്ലാ പഞ്ചാലൻയത്ത് അംഗം അനിതാ ഷീലൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസാദ്, അംഗം ആൻ്റെണി ഷീലൻ, ജിൻസൺ വെള്ളമണൽപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Website:

2) തീര സംരക്ഷണ ജനകീയ രേഖ സർക്കാരിനു സമർപ്പിച്ചു

Published Date: 07/09/2020

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി. രൂപപ്പെടുത്തിയ ജനകീയരേഖ സർക്കാരിനു സമർപ്പിച്ചു. കേരള ജല വിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കെ ആർ എൽ സി സി പ്രസിഡണ്ട് ബിഷപ്പ് ഡോ ജോസഫ് കരിയിൽ, കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ എന്നിവർ ചേർന്നാണ് ജനകീയരേഖ കൈമാറിയത്‌. തീരദേശ പഠനത്തിനായി കെആർഎൽസിസി ആരംഭിച്ച കോസ്റ്റൽ ഏരിയ ഡവലപ്മെൻ്റ് ഏജൻസി ഫോർ ലിബറേഷന്റെ(CADAL) നേതൃത്വത്തിലാണ് പഠനങ്ങളെയും ചർച്ചകളെയും തുടർന്നാണ് നാട്ടറിവുകളുടെ പിൻബലത്തിൽ നാല് ഘട്ടങ്ങളിലായി ശാസ്ത്ര, സാങ്കേതിക, വിദഗ്ദരുടെയും പ്രാദേശിക വാസികളുടെയും ചർച്ചകളിലൂടെയാണ് രേഖ തയ്യാറാക്കിയത്. പി ആർ കുഞ്ഞച്ചൻ ജനകീയരേഖ അവതരിപ്പിച്ചു. എ. എം ആരിഫ് എം പി, കെ.ജെ. മാക്സി എംഎൽഎ, കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, കൊച്ചി രൂപതാ വികാരി ജനറൽ മോൺ പീറ്റർ ചടയങ്ങാട്, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ പയസ് ആറാട്ടുകുളം, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, ഡയറക്ടർ ഫാ അൻറണിറ്റോ പോൾ, ഫാ സേവ്യർ കുടിയാംശ്ശേരി, ഫാ സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ. മരിയാൽ അറക്കൽ എന്നിവർ പ്രസംഗിച്ചു.

Website:

3) Logos Quiz

Published Date: 1-8-2020

Logos Quiz Registration started.

Website: http://www.logosquiz.org/Alappuzha/index.php

4) Circular

Published Date: 27-7-2020

Covid-19 Latest Circular

Website: http://www.dioceseofalleppey.com/vg/circular/alleppey_circular_27.html