രൂപതാതല സിനഡ

Published Date: 18/10/2021

ആലപ്പുഴ: ആഗോള സഭയുടെ സിനഡിൽ പങ്കാളിയായിക്കൊണ്ട് രൂപതാതല സിനഡിന് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ 17- 10- 2021 രവിലെ 6 മണിക്ക് ദിവ്യബലിയർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള ഈ സിനഡ് ചിലരെങ്കിലും മൂന്നാം വത്തിക്കാൻ കൗൺസിൽ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തത്തോടെ ആഘോഷിക്കപ്പെടുന്ന സിനഡാണ് 2023 ഒക്ടോബർ മാസം റോമിൽ മെത്രാന്മാർ സമ്മേളിക്കുമ്പോൾ സംഭവിക്കുകയെന്നും അതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ പത്രോസിനെ ബസിലിക്കായിലും, ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ ഇടവകകളിലും, ഭദ്രാസന ദേവാലയങ്ങളിലും ഇതിന് ആരംഭം കുറിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ദിവബലിയുടെ സമാപനത്തിൽ സിനഡ് ഒരുകമയുള്ള പരിശുദ്ധ ആത്മാവിൻ്റെ പ്രാർത്ഥന ഗാനത്തിന് നേതൃത്വം നൽകി. തുടർന്ന് സിനഡിൻ്റെ ലോഗോ വിശദീകരിച്ചു സംസാരിച്ചു. കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട് കോയിൽപറമ്പിൽ, രൂപതാ ചാൻസിലർ ഫാ.സോണി പനക്കൽ, ഫാ. ജോസി കുരിശിങ്കൽ തുടങ്ങിയവർ സഹകാർമ്മികരായി. സിനഡ് അലോജന സമിതിയിലെ ആറു ഫോറനകളിൽ നിന്നുള്ള പ്രതിനിധികളും രൂപത അജപാലന സമിതി സെക്രട്ടറിയും ഈ തിരികർമങ്ങൾക് പങ്കെടുത്ത്.