New Chancellor of the Diocese

Published Date: 20/09/2023

ആലപ്പുഴ രൂപതാ ചാൻസിലറായി റവ: ഡോ: ജൂഡ്‌ ജോസഫ്‌ കൊണ്ടപ്പശേരി അഭിവന്ദ്യ ജെയിംസ്‌ ആനാപറമ്പിൽ പിതാവിനാൽ നിയമിതനായി. കണ്ടക്കടവ്‌ സെന്റ്‌ സേവ്യേഴ്സ്‌ ഫൊറോനാപ്പള്ളി ഇടവകാംഗം കൊണ്ടപ്പശേരി ജോസഫിന്റേയും അൽഫോൻസായുടേയും മൂന്നുമക്കളിൽ മൂത്തമകനായ ഫാദർ ജൂഡ്‌ ജോസഫ്‌ 2011 ഏപ്രിൽ 27- ന്‌ വൈദീകനായി അഭിഷിക്തനായി. പള്ളിത്തോട്‌ ഇടവകയിലും വിജയപുരം രൂപതയിലെ പാമ്പനാർ ഇടവകയിലും സഹവികാരിയായും ആലപ്പുഴ രൂപതയുടെ വൈസ്‌ ചാൻസിലറായും ശുശ്രൂഷ ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഊർബൻ യൂണിവേഴ്സിറ്റിൽ നിന്ന് മിസിയോളജിയിൽ ഡോക്ടറേറ്റു് നേടിയതിനുശേഷം ഇറ്റലിയിലെ ചെസേന-സാർസ്സിന അതിരൂപതയിൽ ഇടവക വികാരിയായും മൂന്നുവർഷം സേവനം ചെയ്തു. രൂപതാ ചാൻസിലറായി നിയമിതനാകുന്ന ബഹുമാനപ്പെട്ട ജൂഡ്‌ ജോസഫ്‌ അച്ചന്‌ അഭിനന്ദനങ്ങളും പ്രാർത്ഥനയും നേരുന്നു