വിസിറ്റേഷൻമ്യൂസിയം.

Published Date: 28/09/2023

പദ്രുവാദോ ഭരണകാലത്ത് ഗോവ ആർച്ച് ഡയോസിസിന്റെ ഭാഗമായിരുന്ന ആലപ്പുഴ കാട്ടൂർ ക്രൈസ്തവ മേഖലയിലെ ശക്തമായ സാമൂഹ്യ-വിദ്യാഭ്യാസ പരിഷ്കർത്താവായിരുന്നു പഴയ കാലത്ത് സെബസ്ത്യാൻ പാതിരി എന്നു അറിയപ്പെട്ടിരുന്ന ദൈവദാസൻ ഫാ.സെബാസ്റ്റ്യൻ പ്രസന്റേഷൻ. എന്റെ അമ്മ വലിയ വീട്ടിൽ പീറ്റർ ഫിലോമിന എന്റെ കുട്ടിക്കാലത്ത് അമ്മ പഠിച്ച ആലപ്പുഴ കാട്ടൂരത്തെ സെബസ്റ്റ്യാൻ പാതിരി സ്ഥാപിച്ച പള്ളിക്കൂടത്തിലെ കുട്ടിക്കാല വിശേഷങ്ങ ൾപറയുമായിരുന്നു. ഇന്നു ദൈവദാസനായ സെബാസ്റ്റ്യൻ പ്രസന്റേഷൻ അച്ചന്റെ ദീപ്തമായ ഓർമ്മയെ നിലനിർത്തുന്ന ചരിത്ര മ്യൂസിയം ഇന്നു ഒൻപതര മണിക്ക് കാട്ടൂർ പൗരാണികമായ വിസിറ്റേഷൻ കോൺവെന്റിൽ ഭുമുഖത്തുവെച്ച് ഉദ്ഘാടനം ചെയ്തതിൽ അതിയായ സന്തോഷം ഉണ്ട് . അദ്ദേഹം 1920-ൽ ഇന്നത്തെ കാട്ടൂർ പള്ളിയുടെ തെക്ക് വശത്ത് സ്ഥാപിച്ച ഓലകൊണ്ട് മേഞ്ഞ നീണ്ട പള്ളിക്കൂടത്തിലാണ് ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ എന്റെ അമ്മ അവരുടെ പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചത്. അമ്മ 1997-ൽ മരിക്കുമ്പോൾ അമ്മയ്ക്ക് 75 വയസ്സായിരുന്നു. ഇപ്പോൾ 2023 വരെയുള്ള വർഷവും അമ്മയുടെ വയസ്സും കൂടി കൂട്ടി വെച്ചാൽ 1924ൽ ആണ് അമ്മ ജനിച്ചതെന്ന് മനസ്സിലാക്കാം. 1924ൽ ആണ് സെബസ്റ്റ്യാൻ പാതിരി വിസിറ്റേഷൻ സഭ സ്ഥാപിച്ചതും.. അതാണ് ഞാനും വിസിറ്റേഷൻ സഭയും തമ്മിലുള്ള ലഘുവായ ഒരു ചരിത്ര സാധർമ്മ്യം. എന്റെ അമ്മ കാട്ടൂർ കണ്ടനാട്ട് കുടുംബത്തിൽ നിന്നുള്ളതാണ്. അതുകൊണ്ടുതന്നെ അമ്മ കാട്ടൂർഅമ്മയുടെ വീട്ടിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ചത്. എന്റെ കുഞ്ഞുനാളിൽ അമ്മ പഴയ കഥകൾ ഒക്കെ പറഞ്ഞുതരുമായിരുന്നു. കണ്ടനാട്ട് വീട്ടിൽനിന്ന് സെബസ്റ്റ്യാൻ പാതിരിയുടെ ലോവർ പ്രൈമറി സ്കൂളിലേയ്ക്ക് യാത്ര ചെയ്യാൻ ഒരു കാട്ടുവഴിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ആ കാട്ടുവഴിയിൽ കുട്ടികൾ പറിച്ചു തിന്ന ഞാറപ്പഴത്തെക്കുറിച്ചും അമ്മ രസം പിടിച്ചു പറഞ്ഞു തരുമായിരുന്നു. ആ കാട്ടുവഴിയിൽ പൂത്തുലഞ്ഞ കുപ്പിപ്പഴത്തെക്കുറിച്ച് അമ്മ പറയുമായിരുന്നു. അതിൽ ഞാറപഴം എന്താണെന്ന് എനിക്ക് പിന്നീട് അമ്പലപ്പുഴ പോലിസ്‌ സ്റ്റേഷന്റെ വാതുക്കൽ നിറയെ പഴത്തു കായിച്ചു കിടക്കുന്ന ഞാറ മരത്തെക്കണ്ടപ്പോൾ മനസ്സിലായി. എന്നാൽ കുപ്പിപ്പഴം എന്താണെന്ന് ഇന്നുവരെ പിടികിട്ടിയിട്ടില്ല. അങ്ങനെ ഒത്തിരിയേറെ ജൈവവൈവിധ്യങ്ങൾ നമ്മുടെ തീരത്തിന് അതിന്റെ പേരോടുകൂടി നഷ്ട്ടപ്പെട്ടിട്ടുണ്ട്.അതിന്റെ പാരിസ്ഥിതികസ്വത്വങ്ങളും ഇക്കോ സിസ്റ്റവും വേരോരോടുകൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈയൊരു കാലത്താണ് തീരത്തിന്റെ സ്വത്വ നിർമ്മിതിയിൽ നിർണ്ണായകമായ പങ്കുവഹിച്ച കാട്ടൂർ വലിയതൈ കുടുംബത്തിൽനിന്ന് സഭയ്ക്ക് സംഭാവന ലഭിച്ച പ്രഗത്ഭനായ സെബസ്റ്റ്യാൻ പാതിരിയുടെ ഓർമ്മകളെയും കാലത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഓർമ്മപ്പാച്ചിലിനു കുറുകെ തടയണ കെട്ടിയതുപോലെ സ്മൃതി പ്രവാഹത്തെ തടഞ്ഞുവച്ച് അതൊരു മ്യൂസിയമായി, വാഴ്തപ്പെട്ട ഓർമ്മയായി, കാലത്തിനു പഠനവിഷയമായി, വിസിറ്റേഷൻ സഭ മാറ്റിയിരിക്കുന്നത് . അവരുടെ ശുശ്രൂഷയുടെ ശതാബ്ദി ആഘോഷിക്കുമ്പോൾ നടക്കുന്നഏറ്റവും സാർത്ഥകമായ ഈ ഉദ്യമത്തിന് സഭാസമൂഹത്തോട് നന്ദി പറയുന്നു. തീരത്തിനു വിദ്യാഭ്യാസം കൊടുത്തതിൽ ക്രൈസ്തവ സമൂഹത്തിന്റെ പങ്ക് നിസ്തുലമാണ്. രാജാക്കന്മാരും പിന്നീടു വന്ന ജനാധിപത്യ സർക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിൽ തീരത്തെ അവഗണിച്ചപ്പോൾഅതിന്റെ സംസ്ക്കാരിക കുറവ് നികർത്തുന്നതിനു മുൻപന്തിയിൽ നിന്ന ദീപവാഹകനായ വാഴത്തപ്പെട്ട സെബസ്ത്യാൻ പാതിരിയുടെ ദീപ്തമായ ഒർമ്മ നാളം കൊളുത്താൻ കാട്ടൂരിനെതിരഞ്ഞെടുത്തതും ആദരണീയം.അതുകൊണ്ടുതന്നെയാണ് ഈ മ്യൂസിയംഇപ്പോൾ ഒരർത്ഥവത്തായ സംരംഭമായി മാറുന്നത്. 1924ലാണ് സെബസ്റ്റ്യാൻ പാതിരി സ്ത്രീകളുടെ ഉന്നമനത്തിനും ജനത്തിന്റെ സമഗ്രമായ സാമൂഹ്യ പുരോഗതിയും ആദ്ധ്യാത്മിക ഔത്സക്യവും മുൻനിർത്തിക്കൊണ്ട് ഒരു സന്യാസ സമൂഹം എന്ന നിലയിൽ വിസിറ്റേഷൻ സഭ സ്ഥാപിച്ചത്. ശരിക്കും മലയാളമാസം 99 ആണ് ഈ കാലഘട്ടം. അതായത് കേരളം ഏറ്റവും കൂടുതൽ പ്രളയബാധിതമായി ജീവിതം തകർച്ചബാധിച്ച ഒരു സമയം ആയിരുന്നു. അത്.ആ തകർച്ചയിൽനിന്നു കൊണ്ടുതന്നെയാണ് അദ്ദേഹം ഇന്ന് ലോകം മുഴുവൻ വ്യാപിച്ച് അനേകം മക്കൾക്കും വിദ്യാഭ്യാസവും ആതുരസേവനവും നൽകുന്ന വിസിറ്റേഷൻ സഭ ആലപ്പുഴ കാട്ടൂർ കേന്ദ്രമായി സ്ഥാപിച്ചത്. അതിന്റെ 100 വർഷം പൂർത്തിയാക്കുന്ന ഈ കാലസന്ധിയിലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നുള്ളത് ചരിത്രപരമായ ഒരു വലിയ നേട്ടമാണ്. 1831 മുതൽ ഈ പ്രദേശത്തുള്ളവരും വൈദികരും വിശ്വാസികളുമൊക്കെ വത്തിക്കാനോട് സ്വന്തമായി ഒരു രൂപത വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ 100 കൊല്ലമായിട്ടും അതിന് മറുപടി ഒന്നും ഇല്ലായിരുന്നു. അപ്പോൾ ആവശ്യപ്പെട്ടതും പെടാ ത്തതും കണക്കാണെന്നുള്ളതാണ് നമ്മൾ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്. പിന്നീട് 1950 ൽ പാദ്രുവാദോ ഭരണം നിർത്തലാക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഗോവരൂപതയുടെ കീഴിലുണ്ടായിരുന്ന കൊച്ചി രൂപതയെ കൊച്ചിയെന്നും ആലപ്പുഴയെന്നും തിരുവനന്തപുരമെന്നും മൂന്ന് രൂപതകളായി തിരിക്കേണ്ടിവന്നത്. ഇത് സ്വാഭാവികമായ ഒരു ഭരണപ്രക്രിയയുടെ ഭാഗമാണ്. അല്ലാതെ ആരെങ്കിലും പ്രത്യേകിച്ച് മെമ്മോറാണ്ടം കൊടുത്തതിന്റെ ഭാഗമല്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 100 കൊല്ലത്തിനുമുമ്പ് കൊടുത്ത മെമ്മോറാണ്ടവും 100 കൊല്ലം കഴിഞ്ഞ് അനുവദിക്കപ്പെട്ട രൂപതാ സ്ഥാപനവും തമ്മിൽ പ്രഥമദൃഷ്ട്യാ ഒരു ബന്ധവും ഇല്ലെന്ന് എത്ര വിദ്യാഭ്യാസം കുറഞ്ഞ വർക്കും മനസ്സിലാകും. പക്ഷെ അങ്ങനെയൊരു ഇനീഷ്യേറ്റീവ് ഈ സമൂഹത്തിൽ നിന്നു ഉണ്ടായി എന്നുള്ളത് ഈ തീരസമൂഹത്തിന്റെ പ്രബുദ്ധതയുടെ ജ്വലി ക്കുന്ന അദ്ധ്യായം തന്നെയാണ്. സെബസ്റ്റ്യാൻ പാതിരിയും സന്യാസ സമൂഹവും അദ്ദേഹത്തിന്റെ ആദ്ധ്യാത്മികമായ ഈ മേഖലയിലെ പ്രവർത്തനങ്ങളും ഈ സ്ഥലത്തെ ക്രൈസ്തവ സാന്നിദ്ധ്യത്തെ അടയാളപ്പെടുത്തുകയും ഇതിനൊരു നേതൃത്വവും സഭാ പ്രാദേശിക സംവിധാനവും വേണമെന്ന് ജനങ്ങൾക്ക് തന്നെ തോന്നിത്തുടങ്ങുകയും അതിന്റെ പുതിയ സമ്മർദ്ദങ്ങളിലൂടെ രൂപത നിലവിൽവന്നുവെന്നു പറഞ്ഞാൽ കുറച്ചുകൂടി അർത്ഥവത്താകും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ പറഞ്ഞത് ആലപ്പുഴ രൂപതയുടെ നിർമ്മിതിയിലും രൂപപ്പെടലിലും സെബസ്റ്റ്യാൻ പാതിരിയുടെയും അദ്ദേഹത്തിന്റെ സമൂഹത്തിന്റെയും കൂടി നിർണ്ണായകമായ സ്വാധീനം ഉണ്ട് എന്നുള്ളത് ഒരു ചരിത്ര സത്യ മാവുകയാണ് എന്നാണ്. മ്യൂസിയം ഉദ്ഘാടന സമ്മേളനത്തിൽ വിസിറ്റേഷൻ സഭയുടെ മദർ ജനറലും, പ്രൊവിൻഷ്യാൽമാരും, കൗൺസിലേഴ്സും, മറ്റ് ഉത്തരവാദിത്തപ്പെട്ട സിസ്റ്റേഴ്സും, ഇടവക സമൂഹവും പങ്കെടുത്ത ഈ യോഗത്തിൽ ഉദ്ഘാടനത്തിനുശേഷം മ്യൂസിയം ഇടവക വികാരി