കടൽ_സുരക്ഷ

Published Date: 01/10/2023

. തീരകടലിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ രൂപതയും തിരുവനന്തപുരം ബോണ്ട് സഫാരി കമ്പിനിയും സംയുക്തമായി സുരക്ഷാ പരിപാടികൾ ഒരുക്കുന്നു . അവയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർറും ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവിയുമായ ശ്രീമതി ആശ സി എബ്രഹാം നിർവഹിച്ചു . ബോണ്ട് സഫാരിയുടെ സ്‌ക്യൂബാ ഡൈവിംഗ് ടീമിനെ ആലപ്പുഴ അസാപ് സ്കിൽ ടെവേലോപ്മെന്റ്റ് പാർക്കിൽ സ്ഥിരമായി വിന്യസിച്ചു . മൽസ്യത്തൊഴിലാളികൾക്കുള്ള സുരക്ഷാ പരിശീലന പരിപാടി ആലപ്പുഴ രൂപത അധ്യക്ഷൻ അഭിവന്യ ബിഷപ്പ് ജെയിംസ് ആനപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു . ആലപ്പുഴ രൂപത PRO ഫാ സേവ്യർ കുടിയാംശ്ശേരി അധ്യക്ഷത വഹിച്ചു . മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ ഇമ്മാനുവേൽ , സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ശ്രീ ജാക്സൺ പൊള്ളയിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ബെന്നി ബില്യം, അമ്പലപ്പുഴ ഫിഷറീസ് ഓഫീസർ ശ്രീ.പി.എസ്. സൈറസ്, അസാപ് പ്രോഗ്രാം മാനേജർ കവിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . മത്സ്യത്തൊഴിലാളികളുടെ പരിശീലന പരിപാടി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ശ്രീ ഇമ്മാനുവേൽ നിർദ്ദേശിച്ചു . കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കാര്യത്തിന് നേതൃത്വം കൊടുക്കാൻ ശ്രീ റോയി പി. തിയോച്ചൻ സന്നദ്ധത അറിയിച്ചു . ബോണ്ട് സഫാരി ഡയറക്ടർ ശ്രീ ജാക്സൺ പീറ്റർ സ്വാഗതവും പ്രവാസി വ്യവസായി ശ്രീ റോയി പി. തിയോച്ചൻ കൃതജ്ഞതയും പറഞ്ഞു