ഹോം മിഷൻ ആലപ്പുഴ_രൂപത

Published Date: 07/04/2025

ആലപ്പുഴ രൂപതയിൽ വെള്ളാപ്പള്ളി സെയിന്റ്‌ ഫ്രാൻസീസ്‌ ഇടവകയിൽ വെച്ച്‌ 07/04/2025 തിങ്കളാഴ്ച 6 മണിക്കു് ദിവ്യബലിയോടുകൂടെ " ഹോം മിഷൻ" ആരംഭിച്ചു. അഭിവന്ദ്യ ജെയിംസ്‌ ആനാപറമ്പിൽ പിതാവ്‌ മുഖ്യകാർമ്മികനായി. ദിവ്യബലിക്ക്‌ ശേഷം പിതാവ്‌ തിരികൊളുത്തി "ഹോം മിഷൻ " ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ : മോൺ. ജോയി പുത്തൻവീട്ടിൽ, എപ്പിസ്കോപ്പൽ വികാർ ഫോർ റിലീജിയസ്‌ ഫാദർ സൈമൺ കുരിശുങ്കൽ, ഫാമിലി മിനിസ്ട്രി‌ ഡയറക്ടർ ഫാദർ ജോയി അറക്കൽ, ബിസിസി ഡയറക്ടർ ഫാദർ ജോൺസൺ പുത്തൻവീട്ടിൽ, ഫാദർ ആന്റണി തട്ടകം എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഹോം മിഷനുവേണ്ടി പരിശീലനം ലഭിച്ച വിവിധ സന്യാസ സമൂഹങ്ങളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്‌ സംബന്ധിച്ചു.