ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ;
Published Date: 30.07.2025
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ; പന്തം കൊളുത്തി പ്രതിഷേധവുമായി യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത ❤️🤍💛 ഛത്തീസ്ഗഡിലെ ദുർഗിൽ മതപരിവർത്തനം ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്ന്യസ്ഥ സഭയിലെ സിസ്റ്റർമാരായ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ 30/07/25 വൈകിട്ട് 6 മണിക്ക് അഴീക്കൽ പുതിയ പാലത്തിൽ നിന്ന് ആരംഭിച്ച് അന്ധകാരനഴി ബീച്ചിലേക്ക് നടന്ന പന്തം കൊളുത്തി പ്രതിഷേധം KRLCC BCC കമ്മീഷൻ സെക്രട്ടറിയും ആലപ്പുഴ രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടറുമായ Fr ജോൺസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു, യുവജ്യോതി കെസിവൈഎം ആലപ്പുഴ രൂപത പ്രസിഡൻ്റ് ശ്രീ സൈറസ് എസ് അധ്യക്ഷത വഹിച്ച സമര പരിപാടിയിൽ രൂപത ഡയറക്ടർ Fr ജോർജ് ഇരട്ട പുളിക്കൽ, സിസ്റ്റർ പ്രീതി, ശ്രീ എബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവതി യുവാക്കളും ,വൈദികരും, വിവിധ കോൺവെന്റുകളിൽ നിന്നുള്ള സന്യസ്ഥരും, കെ.സി.വൈ.എമ്മിന്റെ മുൻകാല നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കുചേർന്നു